ടെമ്പോ ട്രാവലറും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; 14 വിദ്യാര്‍ഥികള്‍ക്ക്‌ പരുക്ക്

തിങ്കള്‍, 29 ജൂണ്‍ 2015 (11:38 IST)
കാട്ടാക്കട പന്നിയോട് ഒലരിക്കടവില്‍ ടെമ്പോ ട്രാവലറും സ്കൂള്‍ ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ 14 വിദ്യാര്‍ഥികള്‍ക്ക്‌ പരുക്കുപറ്റി. അപകടത്തില്‍ നാല്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കേറ്റ 11 വിദ്യാര്‍ഥികളെ സമീപത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. കളരിക്കാട് ചിന്താലയ സ്കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നുരാവിലെ ഒൻപതോടെ കാട്ടാക്കടയ്ക്കടുത്ത് പേരുംമൂട് - പന്നിയോട് റോഡിൽ ഒളരിക്കടവിലായിരുന്നു അപകടം. റോഡിലെ വളവ് തിരിയുന്നതിനിടെ എതിരെ വന്ന വാൻ സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബസ് ഡ്രൈവർ കാട്ടാക്കട സ്വദേശി സുകുമാരൻ നായർ (63), ഒന്നാം ക്ളാസ് വിദ്യാർഥികളായ ആയുഷ്, പയസ്, അഞ്ചാം ക്ളാസ് വിദ്യാർഥി ആദിത്, മൂന്നാം ക്ളാസ് വിദ്യാർഥിനി അനാമിക, ആറാം ക്ളാസ്  വിദ്യാർഥിനി വർഷ, ദേവനന്ദൻ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും നിസാരപരുക്കേറ്റ 12 വിദ്യാർഥികളെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേവനന്ദന്റെ പരുക്ക് ഗുരുതരമാണ്.  

വെബ്ദുനിയ വായിക്കുക