പാഠപുസ്തകം: സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി
ഓണപ്പരീക്ഷ അടുക്കറായിട്ടും പാഠപുസ്തകങ്ങൾ അച്ചടിച്ച് എത്തിക്കാത്തത് ന്യായീകരിക്കാനാവില്ലെന്നും അച്ചടി വൈകുന്നത് നീതികരിക്കാനാവില്ലെന്നും ഹൈക്കോടതി. അച്ചടിക്ക് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ട് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. പാഠപുസ്തക അച്ചടി വൈകുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി സിംഗിൾബെഞ്ച് .
പാഠപുസ്തക അച്ചടി വൈകുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമാണ്. ഇതിനെ ലാഘവത്തോടെ കാണാനാവില്ല. വിഷയത്തില്‍ കോടതിക്ക് അതൃപ്തിയുണ്ടെന്നും വ്യക്തമാക്കി. അതേസമയം, പാഠപുസ്തകങ്ങൾ ജൂലായ് 31ന്കം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യ കന്പനിക്ക് അച്ചടി ടെണ്ടർ നൽകേണ്ടെന്ന് തീരുമാനിച്ചതായും സർക്കാർ വ്യക്തമാക്കി.