സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി. സുപ്രീം കോടതിയുടെ വിധിപകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സൌമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൌമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് കോടതിയില്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ കോടതി റദ്ദാക്കുകയും ഏഴുവര്‍ഷത്തെ തടവ് വിധിക്കുകയും ചെയ്തത്.
അതേസമയം, സൌമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തുയെന്ന വാദം കീഴ്ക്കോടതിയും ഹൈക്കോടതിയും ശരിവച്ചിരുന്നു. ഹൈക്കോടതിയുടെ ഈ വിധിയില്‍ ഇടപെടുന്നിലെന്നും ആ ശിക്ഷ ശരിവക്കുന്നുയെന്നും സുപ്രീം കോടതി വ്യക്തമാക്കി.സൌമ്യ വധക്കേസില്‍ വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പ്രോസിക്യൂഷന് പ്രതികൂലമായ നടപടി കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയെന്ന് കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. ഊഹാപോഹങ്ങള്‍ കോടതിക്ക് സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സൌമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൌമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി പ്രോസിക്യൂഷനോട് പറഞ്ഞു. ഇതിനാല്‍ തന്നെ, ഇന്നത്തെ കോടതിവിധി നിര്‍ണായകമായിരുന്നു.