വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ കണ്ടെയ്നര്‍ റോഡിലായിരുന്നു സംഭവം. എറണാകുളത്തു നിന്നു തൃശൂരിലേക്കു സഞ്ചരിക്കുകയായിരുന്ന സരിതയുടെ കാര്‍ കണ്ടെയ്നര്‍ റോഡില്‍ എത്തിയപ്പോള്‍ ഒരു ടിപ്പര്‍ലോറി കാറിനെ പിന്തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഉടനെ കണ്ട്രോള് റൂമിലേക്ക് വിളിച്ചു. ഫ്ളെയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി ടിപ്പര്‍ലോറി കസ്റഡിയിലെടുക്കുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയുമായിരുന്നു.