കത്തുമായല്ല ജോര്‍ജിനെ കാണാന്‍ പോയത്; ആരോപണങ്ങള്‍ നിഷേധിച്ച് സരിത

ചൊവ്വ, 7 ഏപ്രില്‍ 2015 (10:54 IST)
പിസി ജോര്‍ജിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സരിത എസ് നായര്‍ രംഗത്ത്. കത്തുമായല്ല സര്‍ക്കാര്‍ ചീഫ് വിപ്പ്  പിസി ജോര്‍ജിനെ കാണാന്‍ പോയതെന്ന് സരിത പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ജോര്‍ജ്ജ് തന്നെ കരുവാക്കുകയാണ്. ജോസ് കെ മാണി തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും സരിത പറഞ്ഞു.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായരുടേതെന്ന പേരില്‍ പുറത്ത് വന്ന കത്തില്‍ ധനമന്ത്രി കെഎം മാണിയുടെ മകൻ ജോസ് കെ മാണിയുടെ പേര് ഉണ്ടെന്നും. ഇതിനെപ്പറ്റി താന്‍ മാണിയോട് സൂചന നല്‍കിയിരുന്നുവെന്നും. ജോസ് കെ മാണിയുടെ കൈയിലിരുപ്പ് ശരിയല്ലെന്നുമാണ് പിസി ജോർജ് രാവിലെ പറഞ്ഞത്.

സരിത തന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും പിന്നെ നേരിട്ട് കാണുകയും ചെയ്‌ത സമയത്താണ് താന്‍ കത്ത് വായിക്കുന്നത്. സരിത തന്ന കത്താണ് വായിച്ചത്. വായിച്ചപ്പോൾ മനസിൽ ഇടിമുഴക്കമാണ് ഉണ്ടായത്. വായിച്ച ശേഷം കത്ത് സരിതയ്ക്ക് തന്നെ മടക്കി നൽകി. പുറത്തുവന്ന കത്തിലെ കൈയക്ഷരം സരിതയുടേത് തന്നെയാണെന്നും ജോസ് കെ മാണിയുടെ പേര് കത്തില്‍ ഉണ്ടായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. കത്തിനെ കുറിച്ച പൊലീസല്ല അന്വേഷിക്കേണ്ടത്,​ സിബിഐ ആണെന്നും അദ്ദേഹം പറയുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക