തൃശൂരിലെ പാപ്പമാര്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്

ശനി, 27 ഡിസം‌ബര്‍ 2014 (17:48 IST)
നോര്‍ത്ത് അയര്‍ലന്‍ഡി ക്രിസ്മസ് പാപ്പമാര്‍ ഇനി പഴങ്കഥ. നമ്മുടെ കൊച്ചു കേരളത്തിന്റെ സാംസ്കാരിക ഹൃദയമായ തൃശൂരിലെ ക്രിസ്മസ് പാപ്പമാരാണ് ഇപ്പോള്‍ ലോക ചരിത്രമായത്. തൃശൂര്‍ പൗരാവലിയും അതിരൂപതയും ബോണ്‍ നത്താലേ എന്ന പേരില്‍ നടത്തിയ ക്രിസ്മസ് കരോള്‍ ഘോഷയാത്ര ക്രിസ്മസ് പാപ്പമാരുടെ എണ്ണം കൊണ്ട് ലോകത്തിലേറ്റവും വലുതായി. 
 
സാന്താക്ലോസിന്റെ വേഷം ധരിച്ച് ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന കരോള്‍ ഘോഷയാത്ര എന്ന ഗിന്നസ് റെക്കോര്‍ഡ് ഇനി തൃശൂരിലെ സംഗമത്തിന് സ്വന്തം. ഇന്തിനു മുമ്പ് ഏറ്റവും കൂടുതല്‍ സാന്താക്ലോസുമാര്‍ പങ്കെടുത്ത റെക്കോര്‍ഡ് നോര്‍ത്ത് അയര്‍ലന്‍ഡിനായിരുന്നു.  13,000 സാന്താക്‌ളോസുമാരാണ് അന്ന് പങ്കെടുത്തത്.
 
എന്നാല്‍ ആരെക്കോര്‍ഡ് തൃശൂര്‍ പൊളിച്ചടുക്കി. 18,112 ക്രിസ്മസ് പാപ്പമാരാണ് ഇവിടെ പങ്കെടുത്തത്. ഗിന്നസ് ബുക്ക് പ്രതിനിധി നേരിട്ടെത്തി ക്രിസ്മസ് പാപ്പാമാരുടെ എണ്ണം തിട്ടപ്പെടുത്തിയ ശേഷമാണ് റെക്കോര്‍ഡ് പ്രഖ്യാപിച്ചത്. പ്രത്യേക തരം ക്യാമറ കൊണ്ട് ഓരൊ സാന്തായുടെയും മുഖങ്ങള്‍ ഒപ്പിയെടുത്താണ് പങ്കെടുത്തത് 18,112 ക്രിസ്മസ് പാപ്പമാരാണ് എന്ന് ഗിന്നസ് പ്രതിനിധി അംഗീകരിച്ചത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക