സഞ്‌ജയ് ദത്ത് ജയില്‍മോചിതനായി

വ്യാഴം, 25 ഫെബ്രുവരി 2016 (08:58 IST)
മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്ത്‌ ജയില്‍മോചിതനായി. 1993ല്‍ മുംബൈയും രാജ്യവും നടുങ്ങിയ സ്‌ഫോടന പരമ്പരയില്‍ കുറ്റാരോപിതനായ ദത്ത്‌ പുനെ യേര്‍വാഡ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
 
ജയിലിലെ മാതൃകാപരമായ പെരുമാറ്റം പരിഗണിച്ച്‌ ദത്തിന്‌ അഞ്ചു വര്‍ഷത്തെ തടവില്‍ എട്ടു മാസവും 16 ദിവസവും ഇളവ്‌ ലഭിച്ചു. 56-കാരനായ സഞ്‌ജയ്‌ ദത്ത്‌ ജയില്‍ റേഡിയോ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സജീവമായിരുന്നു.
 
2013 മുതല്‍ ജയിലില്‍ ജോലി ചെയ്‌ത ദത്തിന്‌ 38,000 രൂപയോളം പ്രതിഫലം ലഭിച്ചു. പരോള്‍ കാലം കുറച്ചാണ്‌ ഈ കണക്ക്‌. എന്നാല്‍, ചെലവു കഴിച്ച്‌ സമ്പാദ്യത്തില്‍ ബാക്കി 450 രൂപ മാത്രമാണ്‌ ദത്തിനു ലഭിക്കുക.
 
അതേ സമയം, സഞ്‌ജയ്‌ ദത്തിനെ ജയില്‍ മോചിതനാക്കുന്നതിനെതിരേ പ്രദീപ്‌ ഭലേക്കര്‍ എന്നയാള്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക