കടകമ്പള്ളി ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെയും കൂട്ടുപ്രതികളെയും സി.ബി.ഐ പ്രത്യേക കോടതി ജൂണ്‍ 18 വരെ റിമാന്‍ഡ് ചെയ്തു.
ഭൂമി തട്ടിപ്പുകേസുകളില്‍ അറസ്റ്റ് ചെയ്ത റവന്യൂ ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചുവെന്ന ഇന്നലെ സിബിഐ വ്യക്തമാക്കിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിതല്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നുമാണ് സിബിഐ വൃത്തങ്ങള്‍ അറിയിച്ചത്.
കേസില്‍ ഭൂമി കൈമാറ്റം ചെയ്തു കിട്ടിയ പാലാരിവട്ടം സ്വദേശി സി.കെ. ജയറാം, കടകംപള്ളി മുന്‍ വില്ലേജ് ഓഫീസറും നിലവില്‍ ഡെപ്യൂട്ടി തഹസീല്‍ദാറുമായ വിദ്യോദയ കുമാര്‍, സലിംരാജിന്റെ സഹോദരീ ഭര്‍ത്താവ് സിഎച്ച് അബ്ദുള്‍ മജീദ്, മറ്റു ബന്ധുക്കളായ ഇടവ സ്വദേശി എ നിസാര്‍ അഹമ്മദ്, എഎം അബ്ദുള്‍ അഷ്റഫ്, എസ്എം സലിം എന്നിവരാണു സലിംരാജിനെപ്പം അറസ്റിലായത്. കേസില്‍ അറസ്റിലായവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സിബിഐ പ്രത്യേക കോടതി പരിഗണിക്കും.