രണ്ടാഴ്ച മുൻപായിരുന്നു മിമിക്രി കലാകാരനും സിനിമ നടനുമായ സാജൻ പള്ളുരുത്തി മരണപ്പെട്ടുവെന്ന
വാർത്ത സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. മരിച്ചതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കി അന്ന് തന്നെ സാജൻ ഫേസ്ബുക്ക് ലൈവിൽ വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ, മരണവാർത്തയെ തുടർന്ന് തനിക്ക് പലരേയും മനസ്സിലായെന്ന് സാജൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
'അത് നിങ്ങളാകരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു'വെന്ന് സുരഭി സാജനോട് പറഞ്ഞു. നെഞ്ചിൽ തട്ടിയ വാക്കുകളായിരുന്നു അതെന്ന് സാജൻ വെളിപ്പെടുത്തുന്നു. ഒരു മാസം മുമ്പേ താൻ കണ്ട ഒരു സ്വപ്‌നത്തിന്റെ കാര്യം പറയുന്നതിനായി സുരഭി സാജനെ ഫോണിൽ വിളിച്ചിരുന്നു. 'മരിച്ചു കിടക്കുന്ന സാജനെയായിരുന്നു' സുരഭി സ്വപനം കണ്ടത്. ഈ സ്വപ്‌നം കാര്യമാക്കേണ്ട എന്ന് പറഞ്ഞു സുരഭിയെ ആശ്വസിപ്പിച്ചുവെന്നും സാജൻ അഭിമുഖത്തിൽ പറയുന്നു.