“ എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍ ”- സച്ചിന്‍

ബുധന്‍, 15 ഏപ്രില്‍ 2015 (12:25 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് മലയാളികളോടുള്ള സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിച്ചു കൊണ്ട് കേരളീയര്‍ക്ക് സച്ചിന്‍ വിഷു ആശംസകള്‍ നേര്‍ന്നു. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍ എന്നായിരുന്നു ഇതിഹാസം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം എന്നും സച്ചിന്റെ പ്രിയപ്പെട്ട ഗ്രൌണ്ടുകളില്‍ ഒന്നായിരുന്നു. ഇവിടെയാണ് അദ്ദേഹം അഞ്ച് വിക്കറ്റ് നേട്ടം കൊയ്‌തത്. പിന്നീട് ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം ഇന്ത്യന്‍ ലീഗ് ഫുട്ബോളില്‍ കേരളത്തിനായി ടീം സ്വന്തമാക്കി. കേരളത്തില്‍ നടന്ന ദേശിയ ഗെയിംസില്‍ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. ഇതിനിടെ പലവട്ടം കേരളത്തില്‍ വന്നു പോയ സച്ചിന്‍ ഇപ്പോള്‍ ഇവിടുത്തെ സജീവസാന്നിധ്യമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക