ശബരിമലയില്‍ അയ്യപ്പഭക്തനെ കാട്ടുപന്നി കുത്തിക്കൊന്നു
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തന്‍ സന്നിധാനത്തിന് സമീപം കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് തുറയിമംഗള പിറംപള്ളൂര്‍ സ്വദേശി ഗോവിന്ദസ്വാമി (60) ആണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പുലര്‍ച്ചെ അഞ്ചുമണിക്ക് ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് പാണ്ടിത്താവളത്തിന് അടുത്തുള്ള ഉദ്യാനത്തിന് സമീപത്ത് എത്തിയപ്പോള്‍ കാട്ടുപന്നി കുത്തുകയായിരുന്നു. വലതു കാലിന്റെ തുടയ്ക്കാണ് കുത്തേറ്റത്. തുടയെല്ല് പൂര്‍ണമായി തകര്‍ന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.