‘ചെങ്കൊടി റോഡിലിട്ട് കത്തിക്കും, ജി സുധാകരനെ കൈകാര്യം ചെയ്യാൻ ആളില്ലേ?’- ബിജെപി നേതാവിന്റെ വൈറൽ പ്രസംഗം

വെള്ളി, 5 ഒക്‌ടോബര്‍ 2018 (09:04 IST)
ശബരിമല വിഷയത്തിൽ വിവാദം പുകഞ്ഞു കത്തുകയാണ്. വിഷയത്തില്‍ സംസ്ഥാന സര്‍്ക്കാരിനെതിരേ ഭീഷണി പ്രസംഗവുമായി ബിജെപി സംസ്ഥാന ജറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. ശബരിമലയെ തകര്‍ക്കാനാണ് ശ്രമമമെങ്കില്‍ ചെങ്കൊടി റോഡിലിട്ട് കത്തിക്കുമെന്ന് രാധാകൃഷ്ണന്‍ ഭീഷണി മുഴക്കി.
 
ആലപ്പുഴയില്‍ നടന്ന ഒരു പരിപാടിയിലാണ് സംസ്ഥാനമന്ത്രിമാരെ പരിഹസിച്ചും രൂക്ഷമായി വിമര്‍ശിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്ത് ബിജെപി നേതാവ് പ്രസംഗം നടത്തിയത്.  ഈ വര്‍ഷം മുതല്‍ തിരുപ്പതി മാതൃകയില്‍ ശബരിമലയില്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കം ശബരിമലയില്‍ ആളെ കുറയ്ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
 
ശബരിമല വിഷയത്തില്‍ വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച രീതിയില്‍ പരാമര്‍ശം നടത്തിയ മന്ത്രി സുധാകരനെ കൈകാര്യം ചെയ്യാന്‍ ആളില്ലേയെന്നും രാധാകൃഷ്ണന്‍ ചോദിച്ചു. സംസ്ഥാനത്തെ ധനമന്ത്രി തോമസ് ഐസക് പിടിച്ചുപറിക്കാരനാണ്. പ്രളയ സംഭാവന പിരിക്കാന്‍ ‘മണ്ടന്‍മാരെല്ലാം ലണ്ടനി’ലേക്ക് പോവുകയാണെന്ന് മന്ത്രിമാരെ പരാമര്‍ശിച്ച് രാധാകൃഷ്ണന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍