ശബരിമല സ്‌ത്രീ പ്രവേശനം: സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകാനുള്ള നീക്കവുമായി കോൺഗ്രസ്

വ്യാഴം, 4 ഒക്‌ടോബര്‍ 2018 (10:21 IST)
ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോൺഗ്രസ്സിന്റെ യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. കോണ്‍ഗ്രസിന്റെ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരും അംഗങ്ങളും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ യോഗത്തിൽ പങ്കെടുക്കും.
 
സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിവ്യൂ ഹര്‍ജി നൽകില്ലെന്ന് തീരുമാനിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനായിരിക്കും സുപ്രീം കോടതിയെ സമീപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകൾ‍.
 
ഈ യോഗത്തില്‍ തിരുവിതാംകൂർ‍, ഗുരുവായൂർ‍, കൊച്ചി എന്നീ ദേവസ്വം ബോര്‍ഡുകളിലെ മുന്‍ പ്രസിഡന്റുമാരും അംഗങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. ഈ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുന്നതിനാണ് കോണ്‍ഗ്രസ് ഇന്ന് യോഗം ചേരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍