ശബരിമലയിലെ സ്ത്രീപ്രവേശനം; മലക്കം മറിഞ്ഞ് ആർ എസ് എസ്, നിലപാടുകൾ മാറ്റാനുള്ളതാണെന്ന് സുരേഷ് ജോഷി

വ്യാഴം, 4 ഒക്‌ടോബര്‍ 2018 (08:16 IST)
പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയിൽ മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ആര്‍എസ്എസ്. സുപ്രീംകോടതി വിധി മാനിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം കണക്കിലെടുക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു.
 
നിലപാടുകളിൽ ഇടയ്ക്ക് മാറ്റം വന്നേക്കാമെന്ന് അദ്ദേഹം പറയുന്നു. സുപ്രീംകോടതി വിധി തിടുക്കപ്പെട്ടു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ശബരിമലയിലേതു പ്രദേശിക വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 
 
ശബരിമല ക്ഷേത്രം സ്ത്രീകളുള്‍പ്പെടെയുള്ള ദശലക്ഷങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുമ്പോള്‍ തന്നെ പ്രാദേശികമായ ക്ഷേത്ര ആചാരങ്ങളെയും ആര്‍.എസ്.എസ് ബഹുമാനിക്കുന്നു. നിര്‍ബന്ധമായി ആചാരങ്ങളെ തകര്‍ക്കുന്നതിനെതിരെ വലിയ രീതിയില്‍ പ്രത്യേകിച്ചും സ്ത്രീകള്‍ ഉള്‍പ്പെടുന്നവരുടെ പ്രതിഷേധം ഉയരുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍