റബര്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ ഇന്ന്

ശനി, 6 ഫെബ്രുവരി 2016 (09:51 IST)
ആഭ്യന്തര വിപണിയില്‍നിന്നു റബര്‍ വാങ്ങാന്‍ ടയര്‍ വ്യവ സായികളില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ ന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്റെമുഴുവന്‍ റബര്‍ വ്യാപാരികളും ഇന്നു ഹര്‍ത്താല്‍ ആചരിക്കും.

ആര്‍എസ്എസ്-4 റബര്‍ ഇറക്കുമതി ചെയ്യുന്നതിന് 110 രൂപ മുതല്‍ ചെലവഴിക്കുന്ന ടയര്‍ വ്യവസായികള്‍ ആഭ്യന്തര വിപണിയില്‍നിന്നു 90 രൂപയ്ക്കുപോലും റബര്‍ വാങ്ങാ ന്‍ തയാറാകുന്നില്ല. വിലസ്ഥിരതാ പദ്ധതി പ്രകാരം കൃഷിക്കാര്‍ മാസ ത്തില്‍ രണ്ടു തവണ റബര്‍ വില്കുന്നതുകൊണ്ടു മാര്‍ക്കറ്റില്‍ യഥേഷ് ടം റബര്‍ എത്തുന്നു.

ഈ അവസരം വ്യവസായികള്‍ ചൂഷണം ചെയ്യുകയാണെന്നും പദ്ധതിയുടെ പ്രയോജനം ദുരുപയോഗം ചെയ്യാനാണ് ടയര്‍ വ്യവസായികള്‍ ശ്രമിക്കുന്നതെന്നും ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.

വെബ്ദുനിയ വായിക്കുക