വീണ്ടും തിരിച്ചടി; കോവൂർ കുഞ്ഞുമോൻ എംഎൽഎ സ്ഥാനം രാജിവെച്ചു
ബാർ കോഴക്കേസിലും സോളർ തട്ടിപ്പ് കേസിലുംപ്പെട്ട് നട്ടം തിരിയുന്ന സർക്കാരിന് ഇരുട്ടടിയായി ആര്‍എസ്പി നേതാവും കുന്നത്തൂര്‍ എംഎല്‍എയുമായ കോവൂര്‍ കുഞ്ഞുമോന്‍ രാജിവെച്ചു. താന്‍ രാജിവെക്കുന്നതായി വ്യക്തമാക്കി സ്‌പീക്കര്‍ക്ക് രാജിക്കത്ത് അദ്ദേഹം കൈമാറുകയായിരുന്നു.
കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എല്‍ഡിഎഫിലേയ്ക്ക് പോകുമെന്ന് അദ്ദേഹം രാജിക്ക് ശേഷം വ്യക്തമാക്കി.
ആര്‍എസ്പി യുഡിഎഫില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് നേതൃത്വവുമായി കുഞ്ഞുമോന്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കുഞ്ഞുമോന്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.