മുക്കുപണ്ടം തട്ടിപ്പ് വീരനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (13:18 IST)
എറണാകുളം: മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത വിരുതനെതിരെ ജാഗ്രത പാലിക്കാനായി പോലീസ് മുന്നറിയിപ്പ് നൽകി. ഇതിനൊപ്പം മൂവാറ്റുപുഴ മഞ്ഞള്ളൂർ വാഴക്കുളം കാടായി വളവ്  ഭാഗത്ത് വാകത്താനത് വീട്ടിൽ താമസിക്കുന്ന ഇടുക്കി പൊട്ടൻകാട് ചൊക്രമുടി സ്വദേശി ബോബി ഫിലിപ്പ് എന്ന 35 കാരനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
 
ഇയാൾ വാഴക്കുളം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ട ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി 3.15 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ചെറിയ ഇടപാടുകളിലെ ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷമാണ് ഇയാൾ മുക്കുപണ്ടം പണയം വയ്ക്കുന്നത്. ഇതിനൊപ്പം സ്ഥാപനങ്ങളിൽ ലേലത്തിൽ വച്ചിട്ടുള്ള സ്വർണ്ണം കുറഞ്ഞ വിലയ്ക്ക് എടുത്തു തരാമെന്നു വാഗ്ദാനം ചെയ്തു ഇത് വാങ്ങാൻ വരുന്നവരെ സ്ഥാപനത്തിന് പുറത്തു നിർത്തി മുക്കുപണ്ടം നൽകി കബളിപ്പിക്കുന്നതിനും ഇയാൾക്കെതിരെ കേസുണ്ട്.
 
സമാനമായ രീതിയിൽ ഇയാൾക്കെതിരെ കോതമംഗലം, കാലടി, കുറുപ്പംപടി, പെരുമ്പാവൂർ, അങ്കമാലി, മൂവാറ്റുപുഴ, കരിമണ്ണൂർ, കൈനകരി, വൈക്കം എന്നീ പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍