കാട്ടാക്കടയില്‍ ഇരുപത്തിരണ്ടു പവന്‍റെ കവര്‍ച്ച
വിദേശത്തു ജോലി ചെയ്യുന്ന ആളുടെ വീടു കുത്തിത്തുറന്ന് ഇരുപത്തിരണ്ടു പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. പൂവച്ചല്‍ പുന്നാകരിക്കകത്ത് കടയറ വീട്ടില്‍ സുരേഷിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
കവര്‍ച്ച നടക്കുന്ന സമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നു. വീടിന്‍റെ വലതു വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറി മോഷണം നടത്തിയത് എന്ന് പൊലീസ് അറിയിച്ചു. രാവിലെ വീട്ടില്‍ എത്തിയ ജോലിക്കാരാണ് മോഷണ വിവരം അറിഞ്ഞത്.
ഇവര്‍ ബന്ധുക്കളെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.