കോഴിക്കോട് വാഹനാപകടം; തമിഴ്നാട് സ്വദേശികള്‍ മരിച്ചു

വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (08:55 IST)
കോഴിക്കോട് ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ദേശീയപാതയില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപമാണ് അപകടം ഉണ്ടായത്. കാര്‍ യാത്രക്കാരായ തമിഴ്നാട് സ്വദേശികളായ യുവാക്കള്‍ ആണ് മരിച്ചത്.
 
വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തമിഴ്നാട് വേലൂര്‍  വേലപ്പാടി സമ്പത്ത് കുമാറിന്റെ മകന്‍ പ്രദീപ് കുമാര്‍ (32), വേലൂര്‍ ഗോപിനാഥിന്റെ മകന്‍ അമര്‍നാഥ് എന്നിവരാണ് മരിച്ചത്. കാറില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മരുകാനന്ദം എന്നയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാളുടെ നില ഗുരുതരാവസ്ഥയിലാണ്.
 
അമര്‍നാഥും പ്രദീപ്കുമാറും ബന്ധുക്കളാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. കോഴിക്കോട് നടക്കുന്ന പ്രാവ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക