മാർച്ച് 31നായിരുന്നു വ്ളോഗർ റിഫാ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വെച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്.റിഫയുടെ മരണത്തിൽ ഭർത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്നാണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ പോലീസ് അനുമതി തേടിയത്.
റിഫയെ ഭർത്താവ് ദ്രോഹിക്കുന്നത് കണ്ടിട്ടുണ്ടെന്നും അബദ്ദത്തിൽ സംഭവിച്ചതാവാമെങ്കിലും റിഫയുടേത് കൊലപാതകമാകാമെന്നും ഇത് മറയ്ക്കാനാണ് ബോഡി പോസ്റ്റ്‌മോർട്ടം പോലും ചെയ്യാതെ നാട്ടിലത്തിച്ചതെന്നും റിഫയുടെ പിതാവ് റാഷിദ് ആരോപിക്കുന്നു.മുന്നോട്ട് ജീവിക്കാൻ ആഗ്രഹമുള്ള കുട്ടിയായിരുന്നു റിഫയെന്നും പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നുമാണ് കുടുംബം പറയുന്നത്.