‘ബാറുകള്‍ തുറന്നാല്‍ സര്‍ക്കാരിന്റെ അന്ത്യം’

വ്യാഴം, 21 ഓഗസ്റ്റ് 2014 (12:49 IST)
ബാര്‍ വിഷയത്തില്‍ സര്‍ക്കാരിന് മതമേലധ്യക്ഷന്മാരുടെ താക്കീത്. പൂട്ടിയ ബാറുകള്‍ തുറന്നാല്‍ സര്‍ക്കാരിന്റെ അന്ത്യമായിരിക്കുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമീസ് മുന്നറിയിപ്പ് നല്‍കി. മദ്യനിരോധനത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യവും വിമര്‍ശിച്ചു. 
 
അതേസമയം, ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ മഹിളാ കോണ്‍ഗ്രസും രംഗത്തെത്തി. പൂട്ടിയ ബാറുകള്‍ തുറക്കരുതെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയ ഗാന്ധിയെ സമീപിച്ചു.

വെബ്ദുനിയ വായിക്കുക