പിന്നാക്കവിഭാഗക്കാരനായ ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്കരിക്കാനിടം നല്കിയാണ് ഷിബിലിയുടെ0 മുസ്ലിം കുടുംബം നന്മയുടെയും മനുഷ്യത്വത്തിന്റെയും പ്രതീകമായി മാറിയത്. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി വട്ടകപ്പാറവീട്ടില് രാജു(38) ആണ് കഴിഞ്ഞദിവസം മരിച്ചത്. രക്തസമ്മർദ്ദത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രാജു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.