ദൃശ്യക്ക് കുത്തേറ്റത് ഉറക്കത്തില്‍; പ്രതി വിനീഷ് കൊലപാതകം നടത്തിയത് ആസൂത്രിതമായി

ശ്രീനു എസ്

വ്യാഴം, 17 ജൂണ്‍ 2021 (14:06 IST)
പ്രണയം നിരസിച്ചതിന് മലപ്പുറത്ത് 21കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആക്രമിച്ചത് പെണ്‍കുട്ടി ഉറങ്ങികിടക്കുമ്പോള്‍. പിതാവിനെ വീട്ടില്‍ നിന്ന് അകത്തി നിര്‍ത്താന്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനം കത്തിച്ചിരുന്നു. ദൃശ്യയും സഹോദരിയും മാതാവും മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് പ്രതി ആക്രമിച്ചത്. 
 
സംഭവത്തില്‍ മറ്റാരെങ്കിലും ഇയാളെ സഹായിച്ചോ എന്ന് വ്യക്തമല്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. മകളെ ശല്യപ്പെടുത്തിയതിന് മുന്‍പ് പ്രതിയുടെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇന്നുരാവിലെ എട്ടുമണിക്കാണ് വിനീഷ് ആക്രമണം നടത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍