പ്രകൃതി വിരുദ്ധ പീഡനം: മദ്രസാദ്ധ്യാപകന്‍ പിടിയില്‍

വ്യാഴം, 18 ഡിസം‌ബര്‍ 2014 (15:45 IST)
നാദാപുരം പുറമേരിയില്‍ മദ്രസയിലെ മതപഠനത്തിനെത്തിയ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പുറമേരി വിലാതപുരം കുറ്റിയില്‍ പള്ളിയിലെ മദ്രസാദ്ധ്യാപകനായ മലപ്പുറം പുത്തന്‍ പീടികയില്‍ മേല്‍മുറി ഊരകം സ്വദേശി പോക്കുത്ത് നൌഫല്‍ എന്ന 27 കാരനാണു നാദാപുരം പൊലീസിന്‍റെ വലയിലായത്.

വിഘാതപുരം സ്വദേശിയായ ഒന്‍പതു വയസുകാരനായ കുട്ടിയെയാണു ഇയാള്‍ പീഡിപ്പിച്ചത്. കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു സംഭവം. കുട്ടി പിന്നീടു വീട്ടിലെത്തി മാതാവിനോട് പരാതി പറഞ്ഞപ്പോള്‍ നാദാപുരം പൊലീസിലെത്തി പരാതി നല്‍കുകയാണുണ്ടായത്. പ്രതി ഇതിനെ തുടര്‍ന്ന് ഒളിവില്‍ പോയെങ്കിലും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ചാത്തമംഗലത്തിനടുത്തു നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

നാദാപുരം അഡീഷണല്‍ എസ്.ഐ പി.സി.രാജന്‍, എ.എസ്.ഐ മധു കുറുപ്പത്ത് എന്നിവര്‍ അടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.  



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍