വിവാഹത്തില്‍ നിന്ന് പിന്മാറിയ പതിനെട്ടുകാരിയെ യുവാവ് വെട്ടിക്കൊന്നു

വ്യാഴം, 18 ഡിസം‌ബര്‍ 2014 (12:41 IST)
വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് കാമുകിയെ വെട്ടിക്കൊന്നു. ഉദയം പേരൂർ ഫിഷർമെൻ കോളനിക്ക് സമീപം മീൻ കടവിൽ പള്ളിപ്പറമ്പിൽ വീട്ടിൽ ബാബുവിന്റെ മകൾ നീതു(18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് അയൽവാസിയായ മീൻ കടവിൽ മുണ്ടശേരിൽ രാജുവിന്റെ മകൻ ബിനുരാജിനെ(31) പൊലീസ് പിടികൂടി.

മൂന്നുമാസം മുമ്പ് നീതുവിനെ വിവാഹം കഴിക്കണമെന്ന് ബിനുരാജ് ആവശ്യപ്പെട്ടിരുന്നു. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതു കൊണ്ട് വീട്ടുകാർ വിവാഹം അഭ്യര്‍ഥന നിരസിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഉണ്ടായ വഴക്കിനെ തുടര്‍ന്ന് പൊലീസ് ഇടപെടുകയും സംഭവം ഒത്ത് തീര്‍പ്പാക്കുകയും ചെയ്തു. നീതുവിന് പതിനെട്ടു വയസ് തികഞ്ഞാൽ ബിനുരാജുമായി വിവാഹം നടത്താമെന്ന് വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു.

ഇതിനിടെ നീതുവും ബിനുരാജും പിണങ്ങുകയും പിണങ്ങുകയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്നോട്ട് പോകുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ എട്ടുമണിയോടെ പെൺകുട്ടിയുടെ വീട്ടിൽ എത്തിയ യുവാവ് ടെറസിൽ നില്‍ക്കുകയായിരുന്ന നീതുവിനെ വെട്ടി വിഴ്ത്തുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ കത്തി കാട്ടി ഭീഷണപ്പെടുത്തി ബിനുരാജ് ഓടിരക്ഷപ്പെട്ടു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടി മരിക്കുകയും ചെയ്തു. കഴുത്തിന്റെ പിൻഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായി തീര്‍ന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വഴിയിൽ വച്ചാണ് ബിനുരാജിനെ പിടികൂടിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക