10 വയസ്സുകാരിയെ സ്ഥിരമായി പീഡിപ്പിച്ച മധ്യവയസ്കൻ അറസിൽ

ചൊവ്വ, 15 നവം‌ബര്‍ 2016 (15:11 IST)
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ 60 കാരൻ ബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി ഒരു വര്‍ഷത്തോളമായി പീഡിപ്പിച്ചു വരികയായിരുന്ന അമലനഗര്‍ പറപ്പിള്ളി ജോസിനെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
 
ദിവസങ്ങളായി അവശനിലയില്‍ സ്കൂളില്‍ എത്താറുണ്ടായിരുന്ന കുട്ടിയെ അദ്ധ്യാപകര്‍ കൌണ്‍സിലിംഗ് നടത്തവേയാണ് പീഡനവിവരം പുറത്തായത്. കുട്ടിയുടെ അയല്‍വാസിയായ ജോസ് ഭാര്യയും മക്കളും ഇല്ലത്ത അവസരങ്ങളില്‍ തന്‍റെ വീട്ടില്‍ വിളിച്ചുവരുത്തിയും കുട്ടിയുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. 
 
കഴിഞ്ഞ സെപ്തംബര്‍ മുതലുള്ള പീഡന വിവരം പുറത്തറിയിച്ചാല്‍ കുട്ടിയേയും മാതാവിനെയും കൊന്നുകളയുമെന്ന് ജോസ് ഭീഷണിപ്പെടുത്തിയതായും കുട്ടി പൊലീസിനു മൊഴിനല്‍കി. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക