കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം: യുവാവിനു നാലു വര്‍ഷം തടവ്
കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിനു നാലു വര്‍ഷം കഠിന തടവ്. നേമം മേലാംകോട് കരുമം കണ്ണങ്കോട് പറമ്പു വിളാകത്തു വീട്ടില്‍ സന്തോഷ് എന്ന 25 കാരനാണു ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി ജഡ്ജി കെ.പി ഇന്ദിര തടവു ശിക്ഷ വിധിച്ചത്.
2013 ജനുവരി അഞ്ചിനായിരുന്നു ഫാബ്രിക്കേഷന്‍ ജോലിയിലായിരുന്ന പ്രതി ജോലി ചെയ്തിരുന്ന വീട്ടിലെ 9 വയസുള്ള കുട്ടിയോട് ലൈംഗികമായ അതിക്രമം കാട്ടിയത്. ഇയാള്‍ക്കെതിരെ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച കേസിലാണു കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.
പ്രതിക്ക് നാലു വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയുമാണു ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. കേസ് വിസ്താര വേളയില്‍ സാക്ഷികള്‍ കൂറുമാറിയെങ്കിലും മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കോടതി ശിക്ഷ വിധിക്കുകയാണുണ്ടായത്.