പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: പൂജാരി അറസ്റ്റില്‍

വെള്ളി, 8 ജൂലൈ 2016 (12:07 IST)
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെയും ഇതിനു കൂട്ടുനിന്ന യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് തേറാട്ടിക്കുന്ന് ഭാഗം കൊറശേരി വീട്ടില്‍ മഞ്ജുഷ് സലീം കുമാര്‍ (29), അയിരൂര്‍ സ്വദേശിയായ 19 കാരിയുമാണു ചെങ്ങമനാട് പൊലീസ് പിടിയിലായത്.
 
വാട്‍സ് ആപ്പിലൂടെയാണു സലീം കുമാര്‍ കൂട്ടാളിയായ യുവതിയുമായി രണ്ട് മാസം മുമ്പ് പരിചയപ്പെട്ടത്. കാലടിയിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിയാണിയാള്‍. യുവതിയുടെ അകന്ന ബന്ധുവായ പ്ലസ് ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയെയാണു ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
 
കഴിഞ്ഞ ഞായറാഴ്ച മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സലീം കുമാറും യുവതിയും ചേര്‍ന്ന് പെണ്‍കുട്ടിയെ നയത്തില്‍ വീട്ടിലെത്തിച്ചത്. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ബഹളം വയ്ക്കുകയും അയല്‍ക്കാര്‍ എത്തുകയും ചെയ്തപ്പോള്‍ യുവതിയുടെ സഹായത്തോടെ സലീം കുമാര്‍ വീടിന്‍റെ പിന്‍വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക