വെള്ളാപ്പള്ളി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ റാന്നി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളാപ്പള്ളി ഒന്നാം പ്രതിയായ കേസില്‍ എസ്എന്‍ഡിപി റാന്നി യൂണിയന്‍ പ്രസിഡന്റ് കെ വസന്തകുമാര്‍, സെക്രട്ടറി പി എന്‍. സന്തോഷ് കുമാര്‍ എന്നിവരാണ് മറ്റു പ്രതികള്‍.
എസ്എന്‍ഡിപി യോഗം യൂണിയന്റേയും പോഷക സംഘടനകളുടെയും മുന്‍ ഭാരവാഹിയുമായിരുന്ന സുരേഷ് പുള്ളോലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റാന്നി പൊലീസ് കേസ് എടുത്തത്. കബളിപ്പിക്കല്‍, വിശ്വാസവഞ്ചന, വ്യജ പ്രമാണം ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്.