വി എസ്സിന് എന്നോട് വൈരാഗ്യം: ചെന്നിത്തല
പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പ്രതികളെ അറസ്റ്റ് ചെയ്തതിലുള്ള വിരോധമാണ് തനിക്ക് നേരെയുള്ള വി.എസിന്റെ ആരോപണത്തിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
വി.എസിന്‍െറ ആരോപണം അടിസ്ഥാനരഹിതമാണ്. ഇക്കാലമത്രയും ആരും ഉന്നയിക്കാത്ത ആരോപണമാണ് വി.എസ് ഉന്നയിക്കുന്നത്. അരിയാഹാരം കഴിക്കുന്ന ആരും തനിക്കെതിരെയുള്ള ആരോപണം വിശ്വസിക്കില്ല. ജനങ്ങള്‍ക്ക് സത്യം അറിയാം ചെന്നിത്തല പറഞ്ഞു. വി.എസിന്റെ ആരോപണം നിസാരമായാണ് കാണുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നേരത്തെ ധനമന്ത്രി കെഎം മാണിയെ കൂടാതെ ബാര്‍ മുതലാളിമാരുടെ പക്കല്‍നിന്നും കോഴ വാങ്ങിയത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ ബാബുവും ആണെന്ന് വിഎസ് ആരോപിച്ചിരുന്നു.