ഇടുക്കിയില്‍ കണ്ടത് പുതിയ സമരരീതിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ഇടുക്കിയില്‍ കണ്ടത് പുതിയ സമരരീതിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തൊഴിലാളികളുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാക്കള്‍ സമരത്തിനില്ലെന്നും സമരത്തിന് ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന്പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മൂന്നാറില്‍ സമരക്കാരുമായി ചര്‍ച്ചക്കെത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയെ സമരക്കാര്‍ തിരിച്ചയച്ചിരുന്നു. അതിനിടെ സമരം നടത്തുന്ന തൊഴിലാളികള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സമരത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.