മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണം: പിണറായി
ഞായര്‍, 24 ജനുവരി 2016 (13:07 IST)
ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെതിരെ കോടതിയുടെ ഭാഗത്തു നിന്ന് രൂക്ഷ വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രാജിവെക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വിജിലന്‍സ് കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ഇരുവരും രാജിവെച്ച് പുറത്തു പോകണം. കോടതിയുടെ പരാമര്‍ശം ഇരുവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തരമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. ബാബു അഴിമതി നടത്തിയത് ബാബുവിനു വേണ്ടി മാത്രമല്ല. സിപിഎമ്മിനെതിരെയുള്ള കെ ബാബുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാരഹിതമാണെന്നും പിണറായി പറഞ്ഞു.
അതേസമയം, പിണറായി വിജയനെതിരെയും ബാബു വിമര്‍ശനം ഉന്നയിച്ചു. രാഷ്ട്രീയ മാന്യതയുണ്ടെങ്കില്‍ പിണറായി വിജയന്‍ നവകേരള മാര്‍ച്ചില്‍ നിന്നു് മാറിനില്‍ക്കണം. ധാര്‍മ്മികത ഉയര്‍ത്തിക്കാട്ടാനണാണ് താന്‍ മാറിനിന്നത്. ഈ മാതൃക പിണറായിയും കാണിക്കണം. വിജിലന്‍സിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും ബാബു രാവിലെ പറഞ്ഞു.