മാണി രാജിവെക്കണം, തീരുമാനത്തിൽ ദുരൂഹതയുണ്ട്, നിലപാട് അപഹാസ്യമാണെന്ന് പി പി തങ്കച്ചൻ; നാളെ പ്രതികരിക്കാമെന്ന് ചെന്നിത്തല
യു ഡി എഫ് വിട്ട് പോകാനുള്ള കേരള കോൺഗ്രസിന്റേയും മാണിയുടേയും തീരുമാനം അപഹാസ്യമാണെന്ന് യു ഡി എഫ് കൺവീനർ പി പി തങ്കച്ചൻ. കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാനാണ് മാണിയുടെ ശ്രമം. എന്നാൽ അത് വിലപ്പോകില്ലെന്നും മാണിയുടെ ഈ തീരുമാനം വിജയിക്കില്ലെന്നും തങ്കച്ചൻ വ്യക്തമാക്കി. മുന്നണിയിൽ നിന്നും പുറത്ത് പോയ മാണി ഉടൻ തന്നെ രാജിവെക്കണമെന്നും മാണിയുടെ ഈ നിലപാടിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് നല്ല കാലമാണ് വരാൻ പോകുന്നുവെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു. മാണി മുന്നണി വിട്ട് പോയാൽ കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. പഞ്ചായത്തുകളിൽ ഇനി മാണിയുടെ പിന്തുണ വേണ്ടെന്നും പ്രതാപൻ കൂട്ടിച്ചേർത്തു. അതേസമയം, മാണി മുന്നണി വിട്ട കാര്യത്തിൽ തന്റെ നിലപാട് നാളെ അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.