എക്സിറ്റ് പോളുകളുടെ ആയുസ്സ് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരേയെ ഉള്ളുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തവണയും ഭരണം യു ഡി എഫിന് തന്നെ. അത്തരത്തിലുള്ള വിവരങ്ങളാണ് ഓരോ മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
എക്സിറ്റ് പോളുകളുടെ ആയുസ്സ് തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മാത്രം
എക്സിറ്റ് പോളുകളുടെ ആയുസ്സ് തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മാത്രം. പല എക്സിറ്റ് പോളുകളും പരാജയപ്പെടുന്നതാണ് മുന്‍ കാലങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. യു ഡി എഫിന് സര്‍ക്കാര്‍ രൂപികരിക്കനാകും. ഓരോ മേഖലകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ യു ഡി എഫിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന് തന്നെയാണ്. യഥാര്‍ത്ഥ ചിത്രം തെളിയുമ്പോള്‍ യു ഡി എഫിന് മികച്ച ഭൂരിപക്ഷം കിട്ടും.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്. ഭരണ വിരുദ്ധ വികരമുണ്ടായെന്നു പറയുന്നത് സി പി എമ്മി ന്റെ അവകാശവാദം മാത്രമാണ്. കോണ്‍ഗ്രസ് മുക്തഭാരതം സ്വപ്നം കാണുന്ന ബി ജെ പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവുമെന്നത് മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രം. ബി ജെ പി യുടെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തിനും സി പിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനും വിധിയെഴുത്താകുമുണ്ടാകുക.