നാളെവരെ മഴ കനക്കും, തെക്കന്‍ കേരളം വെള്ളത്തില്‍

തിങ്കള്‍, 11 ഓഗസ്റ്റ് 2014 (11:59 IST)
കേരളത്തില്‍ നാളെവരെ പരക്കെ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് രാവിലെ മുതല്‍ തുടരുന്നത്. കനത്ത മഴയേ തുടര്‍ന്ന് സംസ്ഥാനത്തേ താഴ്ന്ന പ്രദേശങ്ങള്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലായി.

വെള്ളം കെട്ടീക്കിടന്ന് ഗ്രാമീണ റോഡുകള്‍ പലതും തകര്‍ന്നതൊടെ വലിയ വെള്ളക്കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിനാല്‍ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്തയിലായി.  കൊച്ചിയിലും കോട്ടയത്തും രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. പല റോഡുകളും വെള്ളക്കെട്ടിനടിയിലായി.

റോഡിലെ കുഴി കൂടിയായപ്പോള്‍ ഗതാഗത തടസവും രൂക്ഷമാണ്. പ്രധാന ജംക്ഷനുകള്‍ കടന്ന് വാഹനം നീങ്ങാന്‍ ഏറെ സമയമെടുക്കുന്നുണ്ട്. ഇന്നലെ കൊച്ചി നഗരത്തില്‍ 16 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പടുത്തിയിരുന്നത്. തിരുവനന്തപുരം നഗരത്തിലും ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇന്നലെ മഴ ഒഴിഞ്ഞു നിന്ന ശേഷമാണ് ഇന്നു വീണ്ടും ശക്തിപ്പെട്ടത്.

വെബ്ദുനിയ വായിക്കുക