കേരളത്തില്‍ തുലാവര്‍ഷം ആരംഭിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 21 ഒക്‌ടോബര്‍ 2023 (19:55 IST)
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും മധ്യ  ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായിസ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യുനമര്‍ദ്ദത്തിന്റെയും കോമാറിന്‍  മേഖലക്ക് മുകളിലുള്ള ചക്രവാതചുഴിയുടെയും  സ്വാധീനഫലമായി  തെക്കന്‍ ബംഗാള്‍ & മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിച്ചതിനാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും  തുലാവര്‍ഷം ഇന്ന് എത്തിച്ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  
അറബികടലില്‍  തേജ്  തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദം നാളെയോടെ  തീവ്ര ന്യുന മര്‍ദ്ദമായി  ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.
 
കേരളത്തില്‍  അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കു സാധ്യത. ഒക്ടോബര്‍ 21 മുതല്‍ 25 വരെയുള്ള   തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  ശക്തമായ മഴയ്ക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍