സാമ്പാറില്‍ എരിവ് കൂടിയെന്ന് പറഞ്ഞ് വഴക്ക് കൂടിയ പിതാവിനെ മകന്‍ അടിച്ചുകൊന്നു

സിആര്‍ രവിചന്ദ്രന്‍

ശനി, 21 ഒക്‌ടോബര്‍ 2023 (19:43 IST)
സാമ്പാറില്‍ എരിവ് കൂടിയെന്ന് പറഞ്ഞ് വഴക്ക് കൂടിയ പിതാവിനെ മകന്‍ അടിച്ചുകൊന്നു. കുടക് വി രാജ്‌പേട്ട് താലൂക്കിലെ നംഗലപ്പ സ്വദേശിയായ സി കെ ചിട്ടിയപ്പ(63)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ മകന്‍ ദര്‍ശന്‍ തിമ്മയ്യയെ (38) പോലീസ് അറസ്റ്റ് ചെയ്തു.
 
ദര്‍ശനാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടാക്കിയ സാമ്പാറില്‍ എരിവ് കൂടുതലാണെന്ന് ചിട്ടിയപ്പ പരാതിപ്പെട്ടതോടെ ഇരുവരും വാക്ക് തര്‍ക്കമായി. തര്‍ക്കത്തിനിടയില്‍ ദര്‍ശന്‍ സമീപത്തുണ്ടായിരുന്ന മരക്കെമ്പെടുത്ത് ചിട്ടിയപ്പയെ മര്‍ദ്ധിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍