തിരുവനന്തപുരത്ത് മതിലിടിഞ്ഞ് വീണ് അമ്മയും രണ്ടു പെൺമക്കളും മരിച്ചു
വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് അമ്മയും രണ്ടു പെൺമക്കളും മരിച്ചു. നെടുമങ്ങാട് കരകുളത്തായിരുന്നു സംഭവം.
ചെമ്പകശേരി സലീമിന്റെ ഭാര്യ സജിന മക്കളായ സഫാമ, ഫർസാന എന്നിവരാണ് മരിച്ചത്.
സംഭവസമയം വീട്ടിലുണ്ടായിരുന്ന മകൻ ഇർഫാൻ പരുക്കുകളോടെ രക്ഷപെട്ടു. ശക്തമായ മഴയിൽ മതിലിടിഞ്ഞ് വീടിനുമുകളിലേക്ക് പതിക്കുകയായിരുന്നു.