അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ റെയ്ഡ്; 12 പേര്‍ അറസ്റ്റില്‍

Webdunia
ഞായര്‍, 17 ജൂലൈ 2016 (10:08 IST)
എറണാകുളം ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. ലഹരി വസ്തുക്കളുടെ വലിയ ശേഖരം പിടികൂടി. പെരുമ്പാവൂരിലെ ചില ക്യാംപുകളില്‍ നിന്ന് ബ്രൊണ്‍ ഷുഗറും കഞ്ചാവും ഗുഡ്കയും പിടിച്ചെടുത്തു. ഇവിടെ നിന്നു പന്ത്രണ്ടുപേരെ അറസ്റ്റു ചെയ്തു. ക്യാംപുകള്‍ക്കു പുറമെ സമീപകടകളിലും പരിശോധന നടത്തുന്നുണ്ട്. 
 
പെരുമ്പാവൂരിലടക്കം ജില്ലയിലെ വിവിധ ക്യാംപുകളിലാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. 22 സംഘങ്ങളായി തിരിഞ്ഞ് രാവിലെ ആറു മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കേരളത്തില്‍ നിരോധിച്ച ലഹരിവസ്തുക്കളുടെ ഉപയോഗം അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധനയെന്ന് എക്‌സൈസ് വിഭാഗം പറഞ്ഞു.
 
Next Article