സജിതയെ മതം മാറ്റിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച് റഹ്മാന്‍. സജിതയെ താന്‍ മതം മാറ്റിയിട്ടില്ലെന്നും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്നും ഭര്‍ത്താവ് റഹ്മാന്‍ പറഞ്ഞു. തനിക്ക് മതം മാറ്റാന്‍ താത്പര്യമില്ല, ഇതുവരെ അതിന് ശ്രമിച്ചിട്ടുമില്ല. അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണ്. മതം നോക്കിയിട്ടല്ല തങ്ങള്‍ സ്നേഹിച്ചതെന്നും റഹ്മാന്‍ പറഞ്ഞു.