ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ച് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ ആക്ഷേപിച്ച് കമുകുംചേരിയില്‍ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.
“ തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് ഇങ്ങോട്ട് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ, ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാല്‍ അവരവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമെ ഉണ്ടായിരുന്നുള്ളു.എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ ” - എന്നുമാണ് ബാലകൃഷ്ണപിള്ള പറഞ്ഞത്.
മുസ്ലിം യുവതികളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാല്‍ കഴുത്തറക്കും. ശബരിമല വിഷയത്തില്‍ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യന്‍ തോമസ് പറഞ്ഞാല്‍ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോഴെന്നും ബാലകൃഷ്ണപിള്ള പ്രസംഗത്തില്‍ വ്യക്തമാക്കി.