ഗണേഷിനെതിരെയുള്ള നടപടി: യുഡിഎഫിനെതിരെ ബാലകൃഷ്ണ പിള്ള
ബുധന്‍, 17 ഡിസംബര്‍ 2014 (13:52 IST)
പൊതുമരാമത്ത് വകുപ്പിലെ മൂന്ന് പഴ്‌സണല്‍ സ്റ്റാഫുകള്‍ക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ കെബി ഗണേഷ് കുമാറിനെതിരെ നടപടി എടുക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള രംഗത്ത്.
പൊതുമരാമത്ത് വകുപ്പിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കെബി ഗണേഷ് കുമാറിനെതിരെ നടപടി എടുക്കേണ്ടത് യുഡിഎഫ് അല്ല. ഗണേഷ് വീഴ്ച വരുത്തിയെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കേണ്ടത് കേരളാ കോൺഗ്രസ് ആണെന്നും ആർ ബാലകൃഷ്ണ പറഞ്ഞു.
ഗണേഷിനെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് ഒഴിവാക്കാനാണ് യുഡിഎഫ് യോഗത്തിലെ തീരുമാനം. ഇത്തരത്തിലുള്ള സമീപനം കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണ്. ലോകത്ത് ഒരിടത്തും നടക്കാത്ത കാര്യങ്ങളാണ് ഗണേഷിനെതിരെ യുഡിഎഫ് യോഗം സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നും ബാലകൃഷ്ണ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.