വര്‍ഗീയ ധ്രുവീകരണമുണ്‌ടാക്കുന്നത് കോണ്‍ഗ്രസും ഉമ്മന്‍ ചാണ്‌ടിയുമെന്ന് പിള്ള
എ കെ ആന്റണിക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ്–ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്‌ണപിള്ള.കോണ്‍ഗ്രസും ഉമ്മന്‍ ചാണ്‌ടിയുമാണ് സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമുണ്‌ടാക്കുന്നതെന്ന് ബാലകൃഷ്‌ണപിള്ള പറഞ്ഞു .അരുവിക്കര ഉപതെരഞ്ഞെടുപ്പു ഫലം ഇതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ ആർക്കും വേഗത്തിൽ തമ്മിലടിപ്പിക്കാൻ പറ്റുന്ന സാമൂഹിക വ്യവസ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ രാജ്യത്ത് വര്‍ഗീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കേരളത്തിലും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആന്റണി പറഞ്ഞു.