രണ്ട് വർഷം മുമ്പ് ഇയാൾ വ്യാജ പാസ്പോർട്ടിൽ പല തവണ ദുബായിലെത്തിയതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പ്രലോഭിപ്പിച്ചു വിദേശത്തേക്കു കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണിയായിരുന്നു സുനിൽ സുരേന്ദ്രൻ. ഇതേ ലക്ഷ്യത്തോടെയാണ് ഇയാൾ സിനിമക്കാരുമായി അടുപ്പമുണ്ടാക്കിയതെന്നും പൊലീസ് സംശയിക്കുന്നു.