നിയമന തട്ടിപ്പ്: കേരള സര്‍വ്വകലാശാല മുന്‍ വിസിയ്ക്കെതിരെ നടപടി
ചൊവ്വ, 11 നവംബര്‍ 2014 (16:48 IST)
കേരള സര്‍വ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമന തട്ടിപ്പ് കേസില്‍ കേരള സര്‍വ്വകലാശാല മുന്‍ വിസിക്കും പ്രൊവിസിക്കുമെതിരെ നടപടിയെടുക്കാന്‍ തന്റെ അനുമതി വേണ്ടെന്ന് ഗവര്‍ണര്‍ പി സദാശിവം. ഉചിതമായി നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അനുമതി ആവശ്യപ്പെട്ട അയച്ച ഫയല്‍ ഗവര്‍ണര്‍ മടക്കി. പ്രോസിക്യൂഷന്‍ സംബന്ധിച്ച് വകുപ്പ് സെക്രട്ടറിക്ക് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി.
2008 മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാല്പതിനായിരത്തോളം പേര്‍ എഴുതിയ അസിസ്റ്റന്റ് ഗ്രേഡ് നിയമന പരീക്ഷയുടെ ഉത്തരക്കടലാസ് നശിപ്പിച്ചശേഷം റാങ്ക്പട്ടിക തിരുത്തി താത്പര്യമുള്ളവരെ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയെന്നതാണ് കേസ്.
സംഭവത്തില്‍ ഡോ. എം.കെ. രാമചന്ദ്രന്‍ നായര്‍, പി.വി.സിയായിരുന്ന. ഡോ. വി. ജയപ്രകാശ് എന്നിവരാണ് പ്രൊസിക്ക്യൂഷന്‍ നേരിടുന്നത്. ഇവരെ കൂടാതെ നാല് മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരേയും പ്രോസിക്ക്യൂഷന്‍ നടപടിയുണ്ടാകും.