മദ്രസ അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; കേസന്വേഷിക്കുന്നത് പ്രത്യേക സംഘം

Webdunia
ബുധന്‍, 22 മാര്‍ച്ച് 2017 (07:30 IST)
കാസര്‍കോട് ചൂരിയില്‍ ഇന്നലെ വെളുപ്പിനെ മദ്രസ അധ്യാപകനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥലത്ത് പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. കേസന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. 
 
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡോ ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഐജി മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക.
താമസസ്ഥലത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് റിയാസിന്റെ മൃതദേഹം കണ്ടെത്തിയത്.
 
Next Article