കൊച്ചിയില്‍ സ്വകാര്യ ബസ്സുകളുടെ ഓവര്‍ടേക്കിംഗ് നിരോധിച്ചു
തിങ്കള്‍, 18 ഓഗസ്റ്റ് 2014 (17:16 IST)
നഗരത്തില്‍ സ്വകാര്യ ബസുകളുടെ ഓവര്‍ടേക്കിങ് ഹൈക്കോടതി നിരോധിച്ചു. രണ്ടു മാസത്തേക്കാണു നിരോധനം. നിയമം ലംഘിക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി നഗരത്തിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗാഥപ്രഭു എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവിട്ടത്.
ഹര്‍ജി പരിഗണിച്ച കോടതി നഗരത്തിലെ റോഡുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു. നഗരത്തിലെ റോഡുകള്‍ മൂന്നാഴ്ചയ്ക്കകം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണം. ഇതിനായി നഗരസഭയുടെയും മെട്രോ അധികൃതരുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഏകീകൃതമായ പ്രവര്‍ത്തം വേണമെന്നും കോടതി നിരീക്ഷിച്ചു.
മൂന്നാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. അപ്പോഴത്തെ ഘട്ടം വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.