അനര്‍ഹമായി റേഷന്‍കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ തുടരുന്നവര്‍ക്ക് സ്വയം പിന്മാറാനുള്ള അവസരം നാളെ അവസാനിക്കും

ശ്രീനു എസ്

ചൊവ്വ, 29 ജൂണ്‍ 2021 (10:50 IST)
അനര്‍ഹമായി റേഷന്‍കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ തുടരുന്നവര്‍ക്ക് സ്വയം പിന്മാറാനുള്ള അവസരം നാളെ അവസാനിക്കും. ഇത്തരക്കാര്‍ മാറാത്ത പക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. കോട്ടയത്തുനടന്ന പരിശോധനയില്‍ 40 ഓളം അനധികൃത റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി. 
 
അനധികൃത റേഷന്‍ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ താലൂക്ക്, സിറ്റി റേഷനിങ് ഇന്‍സ്‌പെക്ടര്‍ക്ക് സത്യവാങ്മൂലവും അപേക്ഷയും നല്‍കി മറ്റു ഇതര വിഭാഗത്തിലേക്ക് മാറണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജോലിക്കാര്‍, പ്രതിമാസം 25000ല്‍ കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നവര്‍, 1000ചതുരശ്ര അടിക്കുമുകളില്‍ വീടുള്ളവര്‍, നാലുചക്രവാഹനം ഉള്ളവര്‍ തുടങ്ങിയവര്‍ മുന്‍ഗണന വിഭാഗത്തിന് അര്‍ഹരല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍