പ്രേമം വിവാദം; സംസ്ഥാനത്തെ തീയേറ്ററുകള്‍ ഇന്ന് അടച്ചിടും

വ്യാഴം, 9 ജൂലൈ 2015 (08:28 IST)
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്‌ത പ്രേമം സിനിമയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍ നെറ്റിലൂടെ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് സംസ്ഥാനത്ത് ഇന്ന് തീയേറ്ററുകല്‍ അടച്ചിടും. എ ക്ളാസ് തീയേറ്റര്‍ഉടമകളാണ് ഇന്ന് തീയേറ്റര്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തെ 350 തീയേറ്ററുകളാകും അടച്ചിടുകയെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ചെറുകിട തീയേറ്ററുകള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുക.

വെബ്ദുനിയ വായിക്കുക