‘പ്രേമം’ സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് ഓഫിസില്‍ ആന്റി പൈറസി സെല്ലിന്റെ റെയ്‌ഡ്. റെയ്‌ഡില്‍ ‘പ്രേമ’ത്തിന്റെ സെന്‍സര്‍ കോപ്പി പിടിച്ചെടുത്തു.
‘പ്രേമം’ സിനിമയുടെ സെന്‍സര്‍ കോപ്പി ഹാജരാക്കണമെന്ന് ആന്റി പൈറസി സെല്‍ നിര്‍ദ്ദേശം നല്കിയിരുന്നു.
ഇത് സെന്‍സര്‍ ബോര്‍ഡ് പാലിച്ചില്ല. കോപ്പി ഹാജരാക്കിയില്ലെങ്കില്‍ റെയ്ഡ് നടത്തുമെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നു. ഇത് അനുസരിച്ചാണ് വെള്ളിയാഴ്ച വൈകുന്നേരം റെയ്‌ഡ് നടന്നത്.